Prithviraj Opens Up About Amma Leadership <br /> <br />ചലച്ചിത്ര താരസംഘടനയായ 'അമ്മ'യില്‍ നേതൃമാറ്റം വേണമെന്ന് താന്‍ ആവശ്യപ്പെട്ടിട്ടില്ലെന്ന് പൃഥ്വിരാജ്. 'നേതൃസ്ഥാനത്ത് ഇപ്പോഴുള്ള മുതിര്‍ന്നവര്‍ തന്നെ തുടരണം. കാലഘട്ടത്തിന് അനുസരിച്ച് നിലപാടുകളില്‍ മാറ്റം വേണ്ടിവന്നേക്കാം. അതിനുത്തരം നേതൃമാറ്റമല്ല. ഞാന്‍ നേതൃമാറ്റം ആവശ്യപ്പെട്ടിട്ടില്ല. മറിച്ചുള്ള വാര്‍ത്തകള്‍ തെറ്റാണ്' പൃഥ്വിരാജ് മനോരമ ന്യൂസിനോട് പറഞ്ഞു.